ഡിസംബർ 30ന് ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ പണിമുടക്കും

0
42

ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്.

ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക
പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക
 വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക
ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക

തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

നടപടി ഉണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെഎസ് സുനിൽകുമാർ അറിയിച്ചു.