24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി അ​ബ്ദു​റ​ഹി​മാ​ന്‍

0
49

24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. മ​ന്ത്രി വി അ​ബ്ദു​റ​ഹി​മാ​നു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ബാ​ക്കി​വ​രു​ന്ന 54 കാ​യി​ക കാ​യി​ക​താ​ര​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ട്ടം​ഗ​സ​മി​തി​യെ നി​യോ​ഗി​ച്ചു.

സ​മി​തി 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റും. ഇതേതുടർന്ന് ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ തു​ട​ര്‍​ന്നു​വ​ന്ന സ​മ​രം കാ​യി​കതാ​ര​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചു.