Sunday
11 January 2026
24.8 C
Kerala
HomeKeralaസംസ്ഥാനം വ്യവസായ സൗഹൃദം, ദ്രോഹമനഃസ്ഥിതിയുള്ളവര്‍ വികസനത്തിന് തടസം നിൽക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം വ്യവസായ സൗഹൃദം, ദ്രോഹമനഃസ്ഥിതിയുള്ളവര്‍ വികസനത്തിന് തടസം നിൽക്കുന്നു: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ സർക്കാർ കൈക്കൊള്ളുമ്പോൾ ദ്രോഹമനഃസ്ഥിതിയുള്ള ചിലര്‍ സംരംഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. പൊതുതാൽപര്യത്തിന്റെ പേര് പറഞ്ഞ് സ്വന്തം താല്പര്യം മാത്രം സംരക്ഷിക്കുന്ന ഇത്തരക്കാരെ എല്ലാവരും തിരിച്ചറിയണം. ഇത്തരക്കാരുടെ നിലപാട് നാടിന് തന്നെ ശാപമായി മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

സംസ്ഥാനത്ത് ചുരുങ്ങിയ കാലയളവില്‍ 1000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, 50 കോടിയിലധികം നിക്ഷേപം നടത്തുന്നവര്‍ക്ക് എല്ലാ പേപ്പറുകളും ശരിയാണെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി നിയമവും പാസാക്കി. എംഎസ്‌ഇ സംരഭങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ ലൈസന്‍സ് ഇല്ലാതെ സംസ്ഥാനത്തു പ്രവത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മനസിൽ പതിഞ്ഞ ഒരു പേരാണ് എം എ യൂസഫലിയുടേത്. കഠിനാധ്വാനവും ആത്മാര്ഥതയുമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിൽ വളർത്തിയത്. എന്ന് ലോകത്ത് ഏറെ ചിരപരിചിതമായ ബ്രാൻഡ് ആയി മാറാൻ ലുലു ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments