മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; കുട്ടികളുടെ നില ​ഗുരുതരം

0
34

വെഞ്ഞാറമൂടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകൾ തറത്തരികത്ത് വീട്ടിൽ ശ്രീജ (26) യാണ് മരിച്ചത്.  ഒൻപത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ഇവർക്കുള്ളത്. മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ഉള്ളിൽ ചെന്ന മൂന്ന് മക്കളുടേയും നില ​ഗുരുതരമായി തുടരുന്നു.

ഇവരുടെ ഭർത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നതും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.