Monday
12 January 2026
25.8 C
Kerala
HomeKeralaസ്ത്രീപക്ഷ നവകേരളം: സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം- നിമിഷ സജയന്‍

സ്ത്രീപക്ഷ നവകേരളം: സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം- നിമിഷ സജയന്‍

സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്.

സ്ത്രീപീഡനം സംബന്ധിച്ചുള്ള വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുരോഗമനസമൂഹത്തിന് ചേരാത്തതും നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധമായ പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് ഗുരുതരമാണ്. ഇതിനെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുവരുന്നതെന്നും നിമിഷ സജയന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments