Monday
12 January 2026
31.8 C
Kerala
HomePoliticsഇഡി റെയ്‌ഡിനിടെ പൊലീസിനെ തടഞ്ഞ പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

ഇഡി റെയ്‌ഡിനിടെ പൊലീസിനെ തടഞ്ഞ പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ (തമർ അഷറഫ്) വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിനിടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ നാലുപേർ അറസ്റ്റിൽ.

മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ വീട്ടിൽ മുഹമ്മദ് റഫീഖ് (37), മൂവാറ്റുപുഴ രണ്ടാർകര മലേകുടിയിൽ വീട്ടിൽ എം എ ഹാരിസ് (36), പെരുമ്പാവൂർ പോഞ്ഞാശേരി കണ്ണെമ്പിള്ളി വീട്ടിൽ നൗഷാദ് (49), പേഴയ്ക്കാപ്പിള്ളി വഴക്കനകുടി വീട്ടിൽ ഇബ്രാഹിം (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ഡിസംബർ എട്ടിനാണ് തമർ അഷറഫിന്റെ മൂവാറ്റുപുഴ പെരുമറ്റത്തെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സുരക്ഷയൊരുക്കാനെത്തിയ പൊലീസിനെ തടഞ്ഞ എൺപതോളം പേർക്കെതിരെയാണ്‌ കേസ്‌. കൂടുതൽ അറസ്‌റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments