വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലീയാർ രംഗത്ത്

0
115

വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൾ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലീയാർ രംഗത്ത്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ചിലർ ഒച്ചപ്പാടുണ്ടാക്കുകയാണ്. വഖഫ് നിയമനങ്ങളില്ല, വഖഫ് സ്വത്തുകൾ അന്യാധീനപ്പെടുന്നതിലാണ് ആശങ്കയെന്ന് കാന്തപുരം പറഞ്ഞു. വഖഫ് സ്വത്തുക്കൾ കൈയ്യൂക്ക് ഉപയോഗിച്ച് ആരും വകമാറ്റി ചിലവഴിക്കരുതെന്നും, അങ്ങനെയുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു.