അനധികൃത സ്വത്ത്‌: കർണാടകത്തിൽ കണ്ണൂർ സ്വദേശിക്ക് തടവും പിഴയും

0
31

അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ കർണാടക സർക്കാർ ജീവനക്കാരനായ കണ്ണൂർ സ്വദേശിക്ക് ആറ്‌ വർഷം തടവും 75 ലക്ഷം രൂപ പിഴയും. കണ്ണൂർ സ്വദേശി കർണാടക ഭക്ഷ്യ–സിവിൽ സപ്ലൈസ് കോർപ്പറേഷൻ ശക്തിനഗർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്‌ എം വി രാജൻ നമ്പ്യാരെയാണ് മംഗളൂരു ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ട്‌ വർഷം അധികതടവ് അനുഭവിക്കണം. 2014 ജനുവരി 28നാണ്‌ ലോകായുക്ത പൊലീസ് രാജൻ നമ്പ്യാരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.