മലപ്പുറത്ത് പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് പരിക്ക്

0
61
symbolic picture

മലപ്പുറം പൊന്നാനിയിൽ പോത്ത് വിരണ്ടോടി. പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. പൊന്നാനി കറുകത്തിരുത്തി സ്കൂളിനടുത്ത് തിങ്കളാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോത്ത് വിരണ്ടോടി വിവരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിഞ്ഞ പൊന്നാനിയിലെ വിവിധ മേഖലകളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് പോത്തിനെ കണ്ടെത്താനായത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോത്തിനെ നിയന്ത്രിക്കാനായത്.