Sunday
11 January 2026
24.8 C
Kerala
HomeKeralaവയോധികന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

വയോധികന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

കണ്ണൂര്‍ നഗരത്തില്‍ വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂര്‍ തളാപ്പിലെ ലംഹയില്‍ അബ്ദുല്‍ റാസി(65) ഖാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്.

കഴിഞ്ഞ ലോക് ഡൗണിനു ശേഷം റാസിഖ് പുറത്തിറങ്ങാറില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

RELATED ARTICLES

Most Popular

Recent Comments