മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എംടിഎം കൈക്കലാക്കി പണം തട്ടി; പൊലീസുകാരനെ പിരിച്ചുവിട്ടു

0
128

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഇ എന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്. അര ലക്ഷത്തോളം രൂപ ഇയാള്‍ എടിഎം വഴി കൈക്കലാക്കിയതായി കണ്ടെത്തി.

ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാർഡ് കൈക്കലാക്കിയാണ് ശ്രീകാന്ത് പണം തട്ടിയത്. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പർ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞതോടെ യുവതി ഡിവൈഎസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.