ലീഗ് വെറും “ലീഗാണ്”, ലീഗുകാർ തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് പുനഃസ്ഥാപിച്ച് സിപിഐ എം

0
71

മലപ്പുറം ജില്ലയിലെ മൂത്തേടം കുട്ടിക്കാട്ടില്‍ മുസ്ലിംലീഗുകാർ തകര്‍ത്ത വെയിറ്റിംഗ് ഷെഡ് അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിച്ച് സിപിഐ എം പ്രവര്‍ത്തകര്‍. തങ്ങളെ വെല്ലുവിളിച്ച സ്ഥലത്തെ ലീഗുകാരെ സാക്ഷി നിർത്തിയാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഷെഡും കൊടിമരവും സ്ഥാപിച്ചത്. വെയ്റ്റിങ് ഷെഡ് സ്ഥാപിക്കുന്നതിന്റെ വീഡിയോ പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. തുടർന്ന് പി വി അൻവർ ഫേസ്ബുക്കിൽ ഒരു കുറിപ്പും ഇട്ടു.

ആ കുറിപ്പ് ഇങ്ങനെ

”ആദ്യത്തേ വീഡിയോ നിലമ്പൂര്‍ മൂത്തേടത്ത് ലീഗ് താലിബാനിസ്റ്റുകള്‍ സിപിഐ എം നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ് തകര്‍ത്ത് കൊണ്ട് നടത്തിയ വെല്ലുവിളിയുടേതാണ്. ബിജെപിടേത് വച്ചാലും സിപിഐ എമ്മിന്റെ വെയിറ്റിംഗ് ഷെഡ് അവിടെ അനുവദിക്കില്ലാത്രേ. ‘അവിടെ തന്നെ ലീഗ് വെയ്റ്റിംഗ് ഷെഡ് വയ്ക്കും. ഇജ്ജൊക്കെ കണ്ടോളീന്നും’ എന്നും പറഞ്ഞിരുന്നു. ആര്‍ക്കും വേണം ലീഗിന്റെ അനുവാദം? അതേ സ്ഥലത്ത് തന്നെ സിപിഐ എമ്മിന്റെ വെയ്റ്റിംഗ് ഷെഡ് സഖാക്കള്‍ പുന:സ്ഥാപിക്കുന്ന വീഡിയോ ആണ് രണ്ടാമത്തേത്. മലപ്പുറം ഒരുപാട് മാറി മക്കളേ..ലീഗിപ്പോള്‍ വെറും ലീഗാണ് ഞമ്മക്ക്.”

കഴിഞ്ഞദിവസമാണ് മൂത്തേടത്ത് സിപിഐഎം സ്ഥാപിച്ച ഷെഡ് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. ലീഗ് താലിബാനിസം എന്ന ഹാഷ് ടാഗോടെ മൂത്തേടത്തെ ലീഗുകാര്‍ക്ക് സമനില തെറ്റിയെന്നാണ് അന്ന് സംഭവത്തെക്കുറിച്ച് അന്‍വര്‍ പറഞ്ഞത്. ലീഗുകാർ ഷെഡും സമീപത്തെ ബോര്‍ഡുകളും തകര്‍ക്കുന്നതിന്റെ വീഡിയോയും അന്‍വര്‍ പങ്കുവച്ചിരുന്നു.