Sunday
11 January 2026
28.8 C
Kerala
HomeIndia30 ദിനം നീണ്ടു നിൽക്കുന്ന പൃഥ്വി " ത്രിനേത്ര " ഓൺലൈൻ നൃത്തോത്സവത്തിന് 16ന് തുടക്കം

30 ദിനം നീണ്ടു നിൽക്കുന്ന പൃഥ്വി ” ത്രിനേത്ര ” ഓൺലൈൻ നൃത്തോത്സവത്തിന് 16ന് തുടക്കം

30 ദിനം നീണ്ടു നിൽക്കുന്ന പൃഥ്വി ” ത്രിനേത്ര ” ഓൺലൈൻ നൃത്തോത്സവത്തിന് ഡിസംബർ 16ന് തുടക്കമാകുകയാണ്. ഭാരതത്തിനകത്തും, വിദേശത്തു നിന്നുമായി 35ൽ പരം പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്നു.

ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസ്സി, കഥക് എന്നീ നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. പൃഥ്വി ആർട്സ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നൃത്തോത്സവം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസംബർ16 മുതൽ എല്ലാ ദിവസവും രാത്രി 8 pm മുതൽ കലാസ്വാദകർക്ക് നൃത്തോത്സവം കാണാവുന്നതാണ്.

കഴിഞ്ഞ 3 വർഷമായി കേരളത്തിനകത്തും, കർണാടകത്തിലുമായി 250-ഓളം കലാകാരൻമാരെ പങ്കെടുപ്പിച്ച് ഒട്ടേറെ കലാസന്ധ്യകൾ സംഘടിപ്പിക്കാൻ പൃഥ്വി ആർട്സിന് സാധിച്ചിട്ടുണ്ട് .

RELATED ARTICLES

Most Popular

Recent Comments