ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

0
72

ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സേന കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭീകരര്‍ക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരന്‍കോട്ടില്‍ വനമേഖലയിലാണ് സംഘര്‍ഷമുണ്ടായത്. മേഖലയില്‍ ഏറ്റുമുട്ടലും പരിശോധനയും തുടരുകയാണ്.

ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസവും ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ 2 പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും 12 പേര്‍ക്ക് ഗുതുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശ്രീനഗറിലെ സേവാഭവനില്‍ പൊലീസ് ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്മീര്‍ ടൈഗേഴ്സ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്മീര്‍ ടൈഗേഴ്സ്.