ഇന്ത്യോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

0
70

കിഴക്കൻ ഇന്തോനേഷ്യയിൽ ചൊവ്വാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഫ്ലോറസ് കടലിൽ 11 മൈൽ ആഴത്തിൽ മൗമേർ പട്ടണത്തിന് വടക്ക് 100 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്‌.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ (600 മൈൽ) വരെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സുനാമി ഇന്ത്യൻ തീരത്തെ സാരമായി ബാധിക്കാനിടയില്ലെന്നാണ്‌ വിലയിരുത്തൽ .

ഇന്തോനേഷ്യയിൽ 2004ൽ 9.1 തീവ്രതയിലുണ്ടായ ഭൂചലനം അതിഭീകര സുനാമിക്ക്‌ ഇടയാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നായി 2 ലക്ഷത്തിലേറെ ജനങ്ങളാണ്‌ അന്ന്‌ മരിച്ചത്‌.