ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

0
66

കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു.

സിഐ പികെ ദാസ്, എസ്‌ഐ പ്രദീപ് കുമാർ എന്നവരാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐ രവി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷംസാദ്, അനീഷ് പീറ്റർ, നീന, പോലീസുകാരായ ശൈലേഷ്, ശരത് നാഥ്‌, ഷെറിൻ ബാബു, സോണി ജോൺസൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.