ബോളിവുഡ് താരം കരീനയുടെ വീട് മുംബൈ കോർപ്പറേഷൻ സീൽ ചെയ്തു

0
59

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടി കരീന കപൂറിൻ്റെയും അമൃത അറോറയുടേയും വീട്ടിൽ മുംബൈ കോർപ്പറേഷൻ കൊവിഡ് പരിശോധന നടത്തും. ബംഗ്ലാവുകളിൽ സമ്പർക്കത്തിൽ വന്നവരെ എല്ലാവരെയും പരിശോധിക്കും. ഇവരുടെ വസതികൾ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സീൽ ചെയ്തിരുന്നു.

ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. എന്നാൽ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കരീനയിൽ നിന്ന് കൂടുതൽ പേർക്ക് കൊവിഡ് പടർന്നിരിക്കുമോ എന്ന ആശങ്കയിയിൽ ആണ് കോർപ്പറേഷൻ.