Sunday
11 January 2026
26.8 C
Kerala
HomeKeralaകോട്ടയത്ത് മൂന്നിടത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് മൂന്നിടത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു

ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കൊക്ക്‌, ഉപ്പൻ, കാക്ക എന്നിവയും ചത്തിരുന്നു. ആയിരത്തോളം താറാവുകൾ ചത്തതായാണ്‌ അനൗദ്യോഗിക കണക്ക്‌. മീനുകളും പലയിടത്തായി ചത്തുപൊങ്ങുന്നുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments