ഡിസംബർ 16,17 തിയതികളിൽ ബാങ്ക്‌ പണിമുടക്ക്‌; സേവനങ്ങൾ മുടങ്ങും

0
116

യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16,17 തിയതികളിൽ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും. പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌.
എസ്‌ബിഐ സേവനങ്ങളെയും പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ആർബിഎൽ ബാങ്ക്‌ എന്നിവയുടെ പ്രവർത്തനത്തെയും രണ്ട്‌ ദിവസത്തെ പണിമുടക്ക്‌ ബാധിക്കും.