അക്ബര്‍ റോഡിന്റെ പേര് മാറ്റി ബിപിന്‍ റാവത്തിന്റെ പേരിടണം; ആവശ്യവുമായി ബി.ജെ.പി മീഡിയ സെല്‍

0
58

ഡൽഹിയിലെ അക്ബര്‍ റോഡ് അന്തരിച്ച സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മീഡിയ സെല്‍ രംഗത്ത്. ബിജെപി മീഡിയ സെല്‍ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍ ഡൽഹിമുനിസിപ്പല്‍ കൗണ്‍സിലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

ഇന്ത്യയുടെ ആദ്യത്തെ സംയുക്തസൈനിക മേധാവിയുടെ ഓര്‍മകള്‍ എക്കാലവും നിലനിർത്താൻ അക്ബര്‍ റോഡ് ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാണ് കത്തിലെ ആവശ്യം.

അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ചുകയറിയ ആളാണെന്നും രാജ്യത്തെ തന്നെ പ്രധാനമായ റോഡിന് ഇത്തരമൊരു കടന്നുകയറ്റക്കാരന്റെ പേരല്ല നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു. ഡൽഹി വിവിഐപി മേഖലയിലുള്ള റോഡാണ് അക്ബര്‍ റോഡ്. ഇന്ത്യ ഗേറ്റ് റൗണ്ട്ബൗട്ട് മുതല്‍ മൂര്‍ത്തി റൗണ്ട്എബൗട്ട് വരെയുള്ള പാതയാണ് അക്ബര്‍ റോഡ്. കോണ്‍ഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയും ഈ റോഡിലാണ്.