എൻ രാമകൃഷ്‌ണൻ അന്തരിച്ചു

0
48

സിപിഐ എം ചരിത്ര പുസ്‌തക രചനയിലൂടെയും, പാർട്ടി നേതാക്കളുടെ ജീവചരിത്രങ്ങളിലൂടെയും പ്രശസ്‌തനായ എൻ രാമകൃഷ്‌ണൻ (82) അന്തരിച്ചു. മധുരയിലായിരുന്നു അന്ത്യം. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലും, പാർലമെന്ററി പാർട്ടി ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്‌. പാർട്ടി കേന്ദ്ര കമ്മിറ്റി മുൻ അംഗവും, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എൻ ശങ്കരയ്യയുടെ ഇളയ സഹോദരനാണ്‌.

സിപിഐ എം രൂപീകരണകാലം മുതൽ സജീവ പ്രവർത്തകനായ രാമകൃഷ്‌ണൻ തീക്കതിരിലും ജനശക്തിയിലും പ്രവർത്തിച്ചു. 1964 ൽ ജയിവാസം അനുഭവിച്ചു. പിന്നീട്‌ ഡൽഹി കേന്ദ്രമാക്കിയ അദ്ദേഹം പാർട്ടി ചരിത്രവും, പാർട്ടി നേതാക്കളുടെ ജീവചരിത്രവും രചിക്കുന്നതിലായിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്‌. തമിഴിലും, ഇംഗ്ലീഷിലും പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌.