നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മ പിടിയില്‍

0
40

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.

എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തലക്ക് രൂക്ഷമായ ക്ഷതമേറ്റതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് അസ്വാഭാവികത തോന്നി പോസ്റ്റ്‌മോർട്ടം ചെയ്തു. തുടർന്ന് പൊലീസ് ബ്ലസിയെ ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പുറത്തറിയുന്നത്.