മാതൃകയായവധുവരന്മാർ; യുവമിഥുനങ്ങൾക്ക് അഭിനന്ദനങ്ങൾ

0
34

ഉച്ചസമയത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് അതിഥികൾ എത്തിയപ്പോൾ രോഗികളും കൂട്ടിരിപ്പുകാരും ആ കാഴ്ച കണ്ട് അമ്പരന്നു പോയി. വിവാഹ വേഷത്തിൽ വരനും വധുവും ചുറ്റും കുറച്ച് ആളുകളും പിന്നീട് എന്താണ് കാര്യം എന്ന് അറിഞ്ഞതിനുശേഷം രണ്ടുപേർക്കും കയ്യടികളോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചത്. വിവാഹ ദിവസം പോത്തൻകോട് പേരതള ശ്രീജേഷ് ഭവനിൽ രാജശേഖരൻ നായരുടെയും ശ്രീലതയുടെയും മകൻ ആർ ശ്രീജേഷ് കുമാർ പതിവുപോലെ നടത്തിയിരുന്ന പൊതിച്ചോർ വിതരണം മുടക്കിയില്ല.

പാവപ്പെട്ട രോഗികൾക്ക് ഭക്ഷണ വിതരണത്തിന് രാജേഷിന് കൂട്ടായി അശ്വതിയും. മണ്ഡപത്തിൽ വച്ച് വിവാഹ ചടങ്ങുകൾക്കും താലികെട്ടിനും ശേഷം വധുവരന്മാർ നേരെ പോയത് പാവപ്പെട്ട രോഗികളുടെ അടുത്തേക്കാണ്. സൗജന്യ പൊതിച്ചോർ വിതരണം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് മാത്രമല്ല അവരുടെ കൂടെ വരുന്ന ആളുകൾക്കും നൽകുന്നുണ്ട്. അന്നേ ദിവസത്തെ സൗജന്യ പൊതിച്ചോറ് വിതരണം ഏറെയും ഇവരുടെ നേതൃത്വത്തിലായിരുന്നു. പൊതിച്ചോർ വിതരണം കഴിഞ്ഞതിനുശേഷം തിരിച്ചു മണ്ഡപത്തിൽ എത്തിയിട്ട് ആണ് ബാക്കിയുള്ള ചടങ്ങുകൾ അവർ പൂർത്തീകരിച്ചത്. ഹൃദയ പൂർവ്വം എന്ന പദ്ധതിയിലൂടെ പൊതിച്ചോർ ശേഖരിക്കുനതിൽ എന്നും ശ്രീജേഷ് മുന്നിൽ തന്നെ ഉണ്ടാകാറുണ്ട്.

ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കഴിക്കാൻ ബുദ്ധിമുട്ടുന്ന പല ആളുകളും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സാധിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ്. ഭക്ഷണം നൽകുന്ന ഒരുപാട് ആളുകളും നമുക്ക് ചുറ്റുമുണ്ട്. പല ആളുകളെയും നമ്മൾ തിരിച്ചറിയാതെ പോകുന്നത് അവർ സഹായം ചെയ്യുന്നത് ആരും അറിയാതിരിക്കാൻ ശ്രമിക്കുന്നതിനാലാണ്. വിശപ്പുമാറി അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരിയിൽ ലഭിക്കുന്നത് സ്വർഗം കിട്ടിയ ഒരു അനുഭൂതി തന്നെയായിരിക്കും. അങ്ങനെയുള്ള ഒരുപാട് ചെറുപ്പക്കാർ നമ്മുടെ ഇടയിൽ ഉണ്ട്.