തേവലക്കരയിൽ കാർ കുളത്തില്‍ വീണു, കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെയും കുട്ടിയെയും നാട്ടുകാരനായ അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥൻ രക്ഷപ്പെടുത്തി

0
94

ചവറ. തേവലക്കര, കൂഴംകുളത്ത് വാഹനാപകടത്തിൽ കാർ കുളത്തിലേക്ക് തെറിച്ചു വീണു. മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരായ സ്ത്രീയെയും കുട്ടിയെയും നാട്ടുകാരനായ അ​ഗ്നിരക്ഷാ സേനാ ഉദ്യോ​ഗസ്ഥൻ രക്ഷപ്പെടുത്തി.

സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ അതുവഴി പോകുകയായിരുന്ന ചവറ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ_നൗഫർ ഒറ്റക്ക് കുളത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായം തേടിയെങ്കിലും, കുളത്തിൽ ഇറങ്ങിയ നാട്ടുകാർ ആഴം കൂടുതലായതിനാൽ തിരികെ കയറി.

തുടർന്ന് അത് വഴി എത്തിയ  കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയത്തിലെ ഫയർആന്റ്റെസ്ക്യൂ ഓഫീസർ മിഥുൻ കുളത്തിൽ ഇറങ്ങുകയും നൗഫറും മിഥുനും ചേർന്ന് അതിസാഹസികമായി അമ്മയെയും മകനെയും രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ചവറ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചു