സിബിഐ അഞ്ചാം ഭാഗത്തിലും ജഗതി വിക്രമാകും

0
66

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിലും ജഗതിയുടെ സാന്നിധ്യം ഉണ്ടാകും. ഇതുവരെ ഉള്ള സിബിഐ ചിത്രങ്ങളിലെ ജഗതിയുടെ വിക്രം ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമയിലും ജഗതി ശ്രീകുമാര്‍ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇത് അംഗീകരിച്ചാണ് സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ5’ലെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.