ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

0
47

ഇന്ത്യയുടെ ഹർനാസ് സന്ധുവിനെ മിസ്‌ യൂണിവേഴ്‌സായി  തെരഞ്ഞെടുത്തു. 1994ൽ സുസ്‌മിത സെന്നിനും 2000ത്തിൽ ലാറാ ദത്തയ്ക്കും ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തിയിരിക്കയാണ്‌. ഇസ്രായേലിലെ എയ്‌ലറ്റിലായിരുന്ന ഇത്തവണ മത്സരം നടന്നത്‌. പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹർനാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. മത്സരത്തിൽ പരാഗ്വേ ഫസ്‌റ്റ്‌ റണ്ണർ അപ്പും ദക്ഷിണാഫ്രിക്ക സെക്കൻറ്‌ റണ്ണർ അപ്പുമായി.