തെരഞ്ഞെടുപ്പ് തോൽവി; ദളിത് യുവാക്കളെക്കൊണ്ട് തുപ്പല്‍ നക്കിച്ചു

0
51

ബീഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടർന്ന് ദളിത് യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും തുപ്പല്‍ നക്കിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.തെരഞ്ഞെടുപ്പില്‍ തോറ്റ ബല്‍വന്ത് സിംഗാണ് അറസ്റ്റിലായത്.

താന്‍ തോല്‍ക്കാന്‍ കാരണം പ്രദേശത്തെ ദളിത് വിഭാഗമാണെന്നാരോപിച്ചായിരുന്നു ബല്‍വന്ത് ദളിത് യുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. താന്‍ ഈ യുവാക്കള്‍ക്ക് വോട്ട് ചെയ്യുന്നതിനായി പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ തനിക്ക് വോട്ട് ചെയ്തില്ല എന്നുമാണ് ബല്‍വന്ത് ആരോപിക്കുന്നത്.

യുവാക്കളേയും ചുറ്റും കൂടിനിന്നവരേയും അസഭ്യം പറയുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.ഇതിന് ശേഷം ബല്‍വന്ത് നിലത്ത് തുപ്പുകയും യുവാക്കളെ കൊണ്ട് തന്റെ തുപ്പല്‍ ബലം പ്രയോഗിച്ച് നക്കിയെടുപ്പിക്കുന്നുമുണ്ട്.വീഡിയോ വൈറലായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.