BREAKING ഗവർണർ ചാൻസലർ സ്ഥാനം വഹിക്കണ്ട ; ഉമ്മൻചാണ്ടി കേന്ദ്രത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്

0
53

ഗവര്‍ണര്‍ സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കേണ്ടതില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ കത്തിന്റെ പകര്‍പ്പ് പുറത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. എം.എം പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്നത്തെ ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്.

ഭരണഘടനാപരമായ ചുമതലയുള്ള ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കേണ്ടതില്ല. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയ തീരുമാനത്തില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് കത്തിലുള്ളത്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ ഒന്നാം യു പി എ സർക്കാർ നിയമിച്ചതാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം എം പുഞ്ചി അധ്യക്ഷനായ ഈ കമ്മീഷനെ. കമ്മീഷൻ റിപ്പോർട്ടിലെ ഖണ്ഡിക 11.8.01, 11.8.02 എന്നിവിടങ്ങളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

ഈ റിപ്പോർട്ടിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞപ്പോൾ കേരളത്തിലെ അന്നത്തെ യുഡിഎഫ് സർക്കാർ 26.08.2015ൽ അറിയിച്ചത് ഇങ്ങനെ. “ചില സമയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ വൈസ് ചാൻസലർ, പോലുള്ള തസ്തികളിലെ നിയമനം സംബന്ധിച്ച് ഉരസലിന് ഇടയാക്കാറുണ്ട്.

ഗവർണർ പദവിയെ, പൊതുവായ വിമർശനങ്ങളിൽ നിന്നും ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നതിനാൽ ശുപാർശ അംഗീകരിക്കുന്നു.” സർവകലാശാല അദ്ധ്യാപന പരിചയം തീരെ ഇല്ലാത്ത വ്യക്തികളെ വൈസ് ചാൻസലർ മാരായി നിയമിച്ച പാരമ്പര്യം അന്നത്തെ യുഡിഎഫ് സർക്കാറിനുണ്ട്.