കേരളത്തിലെ സർവ്വകലാശാല നിയമനങ്ങളിൽ ബി ജെ പി ഇടപെടലുകളുണ്ടായി : ഗവർണ്ണർ ആരിഫ് ഖാൻ

0
84

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തള്ളി ഗവർണ്ണർ ആരിഫ് ഖാൻ. കേരളത്തിലെ സർവ്വകലാശാല നിയമനങ്ങളിൽ ബി ജെ പി ഇടപെടാൻ ശ്രമിച്ചു. തനിക്ക് മേൽ സമ്മർദമുണ്ടായിരുന്നു എന്നും, പ്രധാനമന്ത്രിയോട് കാര്യങ്ങൾ പറയേണ്ടി വന്നെന്നും ആരിഫ് ഖാൻ.

കേരളത്തിൽ ബി ജെ പി ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവ് നൽകി ഗവർണ്ണർ. നടക്കുന്നത് രാഷ്ട്രീയ നീക്കണമെന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം ശരി വെച്ച് ആരിഫ് ഖാന്റെ വെളിപ്പെടുത്തൽ.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.