കയ്യിൽ കരയുന്ന കുഞ്ഞുമായി നിന്ന ആളെ ലാത്തികൊണ്ടടിച്ചോടിച്ച് യു.പി പൊലീസ് ; ദൃശ്യങ്ങൾ പുറത്ത്

0
56

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പൊലീസിന്റെ അതിക്രമം. കയ്യില്‍ കരയുന്ന കുഞ്ഞുമായി നിന്ന ആളെ പൊലീസ് ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലിപ്പില്‍, ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ഇന്‍സ്പെക്ടര്‍ കുട്ടിയുമായി നില്‍ക്കുന്ന ആളെ

വടികൊണ്ട് മര്‍ദിക്കുന്നതായി കാണാം. പിന്നീട്, രണ്ടാമത്തെ പൊലീസുകാരന്‍ കുട്ടി കരയുമ്പോള്‍ ഇയാളുടെ കൈകളില്‍ നിന്ന് കുട്ടിയെ പിടിച്ചുവലിക്കുകയും വലിച്ചെറിയാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസിന്റെ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത് കേള്‍ക്കാം.

‘കുട്ടിക്ക് പരിക്കേല്‍ക്കും,’ എന്നാണ് അദ്ദേഹം പറയുന്നത്. പൊലീസുകാര്‍ അവര പിന്തുടരുകയും അവരില്‍ ചിലര്‍ കുട്ടിയെ ബലമായി അകറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അമ്മയില്ല എന്ന് പൊലീസിന്റെ ആക്രമണത്തിന് ഇരയായ ആള്‍ പറയുന്നത് കേള്‍ക്കാം.