പാട്ടിന്റെ ശബ്‌ദം കുറച്ചില്ല; അയൽവാസിയെ കൊലപ്പെടുത്തി യുവാവ്

0
47

ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ യുവാവ് കൊലപ്പെടുത്തി. മുംബൈ സ്വദേശിയായ സൈഫ് അലി ചാന്ദ് അലി ഷെയ്ഖ് എന്ന 25കാരനാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട്വച്ചതിന്  സുരേന്ദ്ര കുമാർ ഗുന്നാർ എന്നയാളെ കൊലപ്പെടുത്തിയത്. ശബ്‌ദം കുറക്കാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും അയൽവാസി വഴങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു കൊല. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

ബുധനാഴ്‌ചയായിരുന്നു സംഭവം. വീടിനു പുറത്തിരുന്ന് റെക്കോർഡറിൽ പാട്ട് പ്ളേ ചെയ്യുകയായിരുന്ന സുരേന്ദ്ര കുമാറിനോട് ശബ്‌ദം കുറക്കാൻ സൈഫ് ആവശ്യപ്പെട്ടു. എന്നാൽ, ഇത് സുരേന്ദ്ര കുമാർ നിരസിച്ചു. കുപിതനായ സൈഫ് അലി സുരേന്ദ്ര കുമാറിനെ അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്‌തു. ബോധരഹിതനായ സുരേന്ദ്ര കുമാറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.