കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ രക്തദാനസേന വാർഷിക കലണ്ടർ പ്രകാശിപ്പിച്ചു

0
71

നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സന്നദ്ധ രക്തദാതാക്കളുടെ സംഘടനയായ ബൈജു രക്തദാന സേന പുറത്തിറക്കിയ വാർഷിക കലണ്ടർ ബഹു: ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് ആദ്യപ്രതി കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് മാനേജർ (ബഡ്ജറ്റ് ടൂറിസം സെൽ) ശ്രീ. എൻ.കെ ജേക്കബ് സാം ലോപ്പസിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സന്നദ്ധ രക്തദാതാക്കളുടെ സംഘടനയുടെ ഭാരവാഹിയായിരുന്ന ബൈജു നെല്ലിമുടിന്റെ സ്മരണാർഥമാണ് നെയ്യാറ്റിൻകര യൂണിറ്റിൽ രക്തദാന സേന പ്രവർത്തിക്കുന്നത്.

ജില്ലയിലെ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് രക്തദാനസേനയുടെ പ്രവർത്തനം. രക്തദാന സേന ഭാരവാഹികളായ എൻ.കെ രഞ്ജിത്ത്, എൻ.എസ് വിനോദ്, ജി ജിജോ, എം ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.