നല്ല രസമാണ് സി എം ചിരിക്കുന്നത് കാണാന്‍, ചെത്തുകാരന്റെ മകന്‍ എന്നാല്‍ കേരളത്തിന്റെ സര്‍വാധികാരി എന്നര്‍ത്ഥം: ലക്ഷ്മി രാജീവ്

0
74

വഖഫ് സംരക്ഷണ റാലി എന്ന പേരിൽ മുസ്ലിംലീഗ് നടത്തിയ ആഭാസ സമ്മേളനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ അതിശക്തമായ പ്രതിഷേധം നിറയുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും വ്യക്തിപരമായി ആക്ഷേപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നു ലീഗ് നേതാക്കൾ.

ഇത്തരം അധിക്ഷേപത്തിനെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ലക്ഷ്മി രാജീവ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. നല്ല രസമാണ് സി എം ചിരിക്കുന്നത് കാണാന്‍, ചെത്തുകാരന്റെ മകന്‍ എന്നാല്‍ കേരളത്തിന്റെ സര്‍വാധികാരി എന്നര്‍ത്ഥം” എന്നാണ് ലക്ഷ്മി രാജീവ് കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

‘നല്ല രസമാണ് സി എം ചിരിക്കുന്നത് കാണാന്‍. ഏറെ ആഴമുള്ളതാണ് ചെറിയ ചിരിപോലും. നിമിഷ നേരം കൊണ്ടാണ് മാറി മറിയുന്നത്. പിടി കിട്ടുകയേ ഇല്ല. എന്നാല്‍ പിന്നെയാരും മറക്കില്ല എന്ന് മാത്രമല്ല പിന്നെ അതില്‍ കവിഞ്ഞൊരു മനുഷ്യനില്ല എന്നും തോന്നും. ചെത്ത്കാരന്റെ മകന്‍ എന്നാല്‍ കേരളത്തിന്റെ സര്‍വാധികാരി എന്നുകൂടി അര്‍ഥം നല്‍കിയ നേതാവ്. വര്‍ഗീയത തുലയട്ടെ. ലാല്‍സലാം. എന്നും, എപ്പോഴും’, ലക്ഷ്മി രാജീവ് കുറിച്ചു.

ഇതിനുപുറമെ മറ്റൊരു കുറിപ്പ് കൂടി ലക്ഷ്മി രാജീവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കോളേജ് കാലത്ത് ചെത്ത് പിള്ളേർ എന്നാൽ നല്ല സ്റ്റൈലിൽ നടക്കുന്ന ആൺകുട്ടികളായിരുന്നു. സത്യം പറഞ്ഞാൽ അങ്ങേരെപ്പോലെ ചെത്ത് പയ്യൻ ഈ കേരളത്തിലെ വേറെ ഇല്ല. അസൂയപ്പെട്ടിട്ട് ഒരു കാര്യോം ഇല്ല. ചങ്ക് ! എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.