സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും വിടചൊല്ലി രാജ്യം. മൃതദേഹങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. മകള്‍ ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തി.
17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം വിടനല്‍കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്കാരചടങ്ങുകളുടെ ഭാഗമാകാനെത്തിയത്.