കൊല്ലത്ത് ഓട്ടോ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

0
87

കൊല്ലം പട്ടാഴിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്റെ മരണം കൊലപാതകമെന്നാണ് സംശയം.

ഭാര്യ നിസ ഷാജഹാനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ കഴുത്തിൽ പാടുണ്ട്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.