Wednesday
17 December 2025
26.8 C
Kerala
HomeKeralaസ്വകാര്യ ബസ് തട്ടി പ്‌ളസ്‌ ടു വിദ്യാർഥി മരിച്ചു

സ്വകാര്യ ബസ് തട്ടി പ്‌ളസ്‌ ടു വിദ്യാർഥി മരിച്ചു

സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്‌റ്റാൻഡിലാണ് അപകടമുണ്ടായത്.

കാളികാവ് കോഴിക്കോട് റൂട്ടിൽ ഓടുന്ന കെപി ബ്രദേഴ്‌സ്‌ ബസ് സ്‌റ്റാൻഡിലെ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിതിൻ സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments