ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് അമ്മയും രണ്ടുമക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു

0
66
suicide

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ അമ്മയും രണ്ട് മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീര്‍ത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട് ബന്ധുക്കള്‍ ഓടി എത്തിയത്.

നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് മാസം മുമ്പാണ് പ്രിയയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രിയ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).