രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം

0
97

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.

കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) പ്രതിവര്‍ഷം രജിസ്‌റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച മൊത്തം അവകാശ ലംഘന കേസുകളുടെ എണ്ണം 2018-19ല്‍ 89,584 ആയിരുന്നത് 2019-20 ല്‍ 76,628 ആയും 2020-21ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്‌ടോബർ 31 വരെ 64,170 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്‌തമാക്കുന്നു.