പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചു, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

0
39

പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍ പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.

ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റ മകന്‍ അക്ഷയ് സുരേഷ് , വടക്കേക്കരപ്പറമ്പില്‍ അനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പെരുമ്പാവൂര്‍ ഭജനമഠം റോഡിലായിരുന്നു സംഭവം. മദ്യപിച്ച് സംഘം ചേര്‍ന്ന് മാര്‍ഗ്ഗതടസമുണ്ടാക്കി. സംഘം രണ്ടുചേരികളായി സംഘര്‍ഷം ഉണ്ടാക്കിയതോടെ പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ, അക്ഷയിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഏറെ പണിപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിച്ചശേഷവും അക്ഷയിന്റെ നേതൃത്വത്തിലുള്ള സംഘം പരാക്രമം കാട്ടി. മദ്യലഹരിയിൽ ലക്കുകെട്ട് സ്റ്റേഷനിൽ വെച്ചും പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ പിന്നീട് ശാന്തരാക്കിയത്.