Monday
12 January 2026
21.8 C
Kerala
HomeKeralaഅയ്യപ്പ ഭക്തരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി രണ്ട് മരണം

അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി രണ്ട് മരണം

ഇടുക്കി പെരുവന്താനം അമലഗിരിയില്‍ അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീര്‍ഥാടകരുടെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്‍റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേക്കാണ് ബസിടിച്ച്‌ കയറിയത്. ആന്ധ്രാപ്രദേശ് കര്‍ണൂല്‍ സ്വദേശികളായ ആദി നാരായൺ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.

ഇരു വാഹനങ്ങളും തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്നതാണ്. കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ബസിടിച്ച്‌ കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments