കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ അറസ്റ്റില്‍

0
69

രോ​ഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജന്‍ ഡോ.കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. വിയ്യൂരിലെ വീട്ടിൽ വെച്ചാണ് വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.