‘പ്രളയകാലത്ത് നാടിനെ ചേർത്തുപിടിച്ച സൈനികനാണ്’; വ്യോമസേന ഓഫീസർ എ പ്രദീപിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

0
57

കുനുരിൽ ​ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസർ എ പ്രദീപിനെ അനുസ്മരിച്ചും ആദരാഞ്ജലി അർപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ പ്രദീപിൻ്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു.

2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു. പ്രദീപിനു ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.