മൂടൽ മഞ്ഞിനുള്ളിലേക്ക്‌ ഹെലികോപ്റ്റർ; ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം

0
61

കൂനൂരിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്‌റ്റർ അപകടത്തിന്‌ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്‌. കനത്ത മൂടൽ മഞ്ഞിലേക്ക്‌ സേനാ ഹെലികോപ്‌റ്റർ കയറി പോകുന്ന ദൃശ്യങ്ങളാണ്‌ പുറത്ത്‌ വന്നത്‌. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേൾക്കാം.

പ്രദേശവാസികൾ ആരോ പകർത്തിയതാണ്‌ ദൃശ്യങ്ങൾ. പ്രാദേശിക വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. കൂനൂരിന്‌ സമീപത്തെ പൈതൃക റെയിൽവേ ട്രാക്കിന്‌ സമീപത്ത്‌ നിന്നാണ്‌ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്‌.