തിരിച്ചറിഞ്ഞത് നാല് മൃതദേഹങ്ങള്‍, ഗുരുതരനിലയിലുള്ള വരുൺ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി

0
62

കുനുരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലു പേരെ. സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ലാന്‍സ് നായിക് വിവേക് കുമാര്‍, ബ്രിഗേഡിയര്‍ എല്‍എസ് ലിദ്ദര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ച ബാക്കിയുള്ളവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. തിരിച്ചറിഞ്ഞശേഷമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അതിവേഗം ഡല്‍ഹിയിലെത്താന്‍ സൗകര്യമൊരുക്കി.
അതേസമയം, അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വരുണ്‍ സിംഗിനെ ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.

വരുണ്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എയര്‍ ആംബുലന്‍സില്‍ വൈകിട്ടാണ് അദ്ദേഹത്തെ കമാന്‍ഡോ ആശുപത്രിയിലേക്ക് എത്തിച്ചത്.