ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

0
46

ഡൽഹിയിലെ രോഹിണി കോടതിക്കുള്ളില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. കോടതി സമുച്ചയത്തിലെ 102ാം നമ്പർ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗദസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചതായി വാർത്ത ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങളെത്തിയിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ലാപ്‌ടോപ് പാട്ടിത്തെറിച്ചാകാം സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം തുടങ്ങി.