രാജ്യത്തിന് നഷ്ടമായത് ധീരപുത്രനെ: രാഷ്‌ട്രപതി

0
173

ജനറൽ ബിപിൻ റാവത്തിന്റെ അപകടമരണം ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും രാജ്യത്തിന് ഒരു വീരപുത്രനെയാണ് നഷ്ടപെട്ടതെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യന്‍ സൈന്യത്തിനും തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, 11 സേനാംഗങ്ങള്‍ എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, സൈന്യത്തിനും തീരാ നഷ്ടമാണ്’- രാഷ്‌ട്രപതി പറഞ്ഞു.