സൈനിക ഹെലികോപ്‌റ്റർ അപകടം: മരണം 13 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

0
58

സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ അപകടത്തിൽ മരണം 13 ആയി. അപകടത്തിൽപ്പെട്ട കോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരുടെയും മൃതദേഹം കണ്ടെടുത്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾ വെല്ലിങ്ടൺ സൈനിക ആശുപത്രിയിലേക്ക്‌ മാറ്റി.

സൈന്യം അപകട സ്‌ഥലം സീൽ ചെയ്‌തു. മോശം കാലാവസ്‌ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക വിവരം. അപകടസമയത്ത്‌ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.