Monday
12 January 2026
31.8 C
Kerala
HomeKeralaകാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കാക്കനാട് ലഹരിക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് സ്വദേശി ഹിലാൽ മിദുലാജിന് എതിരെയാണ് നോട്ടീസ്. നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഹിലാൽ ദോഹയിലേക്ക് കടന്നെന്നാണ് എക്‌സൈസ് വ്യക്‌തമാക്കുന്നത്.

പ്രതി ഷാരുഖ് സഹലിനും സുഹൃത്തിനുമെതിരായ ലുക്ക് ഔട്ട് നോട്ടീസും ഉടനിറക്കും. കേസില്‍ 21 പേരെ പ്രതി ചേർത്ത് ഉടൻ കുറ്റപത്രം സമർപ്പിക്കും. എക്‌സൈസിന്റെ ജില്ലാ ഘടകം ചിലരെ കേസില്‍ നിന്ന് ഒഴിവാക്കി എന്നടക്കമുള്ള ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

മാരക മയക്കുമരുന്നായ എംഡിഎംഎയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതിപ്പട്ടികയിലുള്ള 21 പേരില്‍ മൂന്നു പേര്‍ സ്‍ത്രീകളാണ്. ഇവരിലാര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഹിലാല്‍ അടക്കം മൂന്നുപേരാണ് ഇനി പിടിയിലാകാനുള്ളത്.

RELATED ARTICLES

Most Popular

Recent Comments