ഹെലികോപ്റ്റര്‍ അപകടം; പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നാളെ പാര്‍ലമെന്റില്‍

0
55

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെപ്പറ്റി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. അപകടം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണവും വ്യാഴാഴ്ചയെ ഉണ്ടാകൂ.

സംഭവത്തിന്റെ ആഘാതത്തിൽ നിന്നും രാജ്യം ഇതുവരെ മുക്തമായിട്ടില്ല. അപകടം നടന്നശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വ്യോമസേന മേധാവി സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും ബിപിൻ റാവത്തിന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ടു.

കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിനൊന്ന് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചു. മൂന്നു പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ എല്ലാം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഒഴിവാക്കി.