ഹെലികോപ്റ്റർ ദുരന്തം: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ബിപിന്‍ റാവത്തിന്റെ വീട്ടില്‍; പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

0
63

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സെനിക മേധാവി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തി. സാന്ദ്രാശനശേഷം അദ്ദേഹം മടങ്ങി. അപകടത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടത്തില്‍പ്പെട്ട ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് 13 പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.